Wednesday, May 27, 2009

വീണ്ടുവിചാരം

ഓര്‍മ്മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ചിതെയ്ക്കുള്ളില്‍ വെച്ചു. തീ കൊളുത്തണം. തീപ്പെട്ടി തിരഞ്ഞിട്ടു കണ്ടില്ല. എവിടെ വെച്ചു എന്ന് മറന്നു പോയിരിക്കുന്നു. അപ്പോള്‍ മനസ്സിലായി. ഓര്‍മ്മകളെ കൊല്ലേണ്ടിയിരുന്നില്ല.

ശില്‍പം


ഞാനുമൊരു ശില്പമായി ...

ശില്പിയുടെ ശില്‍പം ...

ശില്‍പ്പത്തിന്‍ മുഖം നോക്കുമോ കാക്കകള്‍ ...

അവ എന്‍റെ മേലും കാഷ്ടിച്ചു ... !!!

WallPaper

They counted the time in days ...
And the days in months ...
The wait was a pain ...
The pain was divergent ...

The sun came daily ...
And the dark followed ...
It rained in a while ...
Never came rainbow ...

Then came the spring ...
The Green danced ...
Up came their flowers ...
Still seeking butterflies ...

They came in mass ...
The priest was groomed ...
I waited outside ...
For the lost love and soul ...

കാമുകി

അവള്‍ മെല്ലെ എന്‍റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് എനിക്കൊരു നക്ഷത്രം തന്നു. പൂവ് പ്രതീക്ഷിച്ചു നിന്ന ഞാന്‍ ഒന്നു ഞെട്ടി. അപ്പോള്‍ അവള്‍ പറഞ്ഞു ; " നിബന്ധനകള്‍ ബാധകം ".

വികലാംഗന്‍

അന്നേ ഞാന്‍ പറഞ്ഞതാണ് പ്രണയം ദുഖമാണ് എന്ന്. വലെന്റൈന്‍സ്‌ ഡേ ഉള്ളില്‍ വന്നതുകൊണ്ടല്ലേ ഫെബ്രുവരി ദിവസം തികയാതെ വികലാംഗ മാസം ആയിപ്പോയത്. ശരിയായിരിക്കണം ; പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒന്നു പ്രനയിച്ചതുകൊണ്ടാല്ലേ ഞാനും വികലാംഗനായത്...!!!